രാവിലെ 11 മണിക്ക് മുഖ പുസ്തകത്തിലേക്ക് കണ്ണും പതിവുവാർത്തകൾ വീക്ഷിക്കുമ്പോഴാണ് 'സഞ്ചാരി' ഗ്രൂപ്പിൽ കേരളാം കുണ്ടിന്റെ ഫോട്ടോയും വിവരണവും പോസ്റ്റിയത് കണ്ടത്. സ്വാഭാവികമായും ലൈക്കടിച്ചു പോകുന്ന ഒരു പോസ്റ്റിനപ്പുറം ഇതിലെ മനോഹരമായ ഫോട്ടോസ് എന്റെ മനസ്സിനെ പിടിച്ചു നിർത്തി. നിങ്ങളെയും പിടിച്ചു നിർത്തുമെന്ന് എനിക്കുറപ്പുണ്ട്.
വേനൽ ചൂടിൽ നിന്നും രക്ഷപ്പെടാൻ പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സഹോദരങ്ങളുമൊന്നിച്ച് വണ്ടിയെടുത്ത് നേരെ കേരളാ കുണ്ടിലേക്ക്. മഞ്ചേരി പാണ്ടിക്കാട് കരുവാരക്കുണ്ട് വഴി കേരളകുണ്ടിലേക്കെത്തുമ്പോൾ സമയം രണ്ട് മണി.
മലപ്പുറം ജില്ലയിൽ പെട്ടതാണെങ്കിലും പലർക്കും ഇപ്പോഴും ഒരു പക്ഷെ അറിയാത്തതാണീ നയനമനോഹരമായ കേരളാ കുണ്ഡ് വെള്ളച്ചാട്ടം. സൈലന്റ് വാലിയുടെ ഭാഗമാണെന്നു പറയപ്പെടുന്ന ഈ പ്രദേശം വേനൽക്കാലത്തു പോലും അണമുറിയാത്ത ജലപ്രവാഹം കൊണ്ട് അനുഗ്രഹീതമാണ്. പാറകളാൽ സമൃദ്ധവും പ്രകൃതിയുടെ കരവിരുതുമാണ് കേരളാ കുണ്ടിനെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്.
ഏകദേശം മൂന്ന് കിലോമീറ്ററോളം ഓഫ് റോഡ് യാത്ര. അതിനായി പ്രത്യേകം തയ്യാറാക്കിയ ഫോർ വീൽ ജീപ്പുകൾ, ഒരാൾക്ക് ഇരുപത് രൂപ. ഏകദേശം കവാടം വരെ എത്തിക്കും. 10 രൂപ ടിക്കറ്റുമെടുത്ത് വെള്ളച്ചാട്ടത്തിലേക്ക് നടന്നു. അതിമനോഹരമായി നിർമിച്ച ഇരുമ്പു പാലങ്ങൾ വഴി ഞങ്ങൾ താഴോട്ട് ഇറങ്ങി.
ബാക്കി ഞാൻ പറയുന്നില്ല. നിങ്ങൾ പോയിട്ട് നോക്കി





0 comments:
Post a Comment