ഖത്തറിൽ വന്നിട്ട് ഒന്നര കൊല്ലം കഴിഞ്ഞെങ്കിലും ഖോർ അൽ ഉദൈദ് സന്ദർശിക്കാൻ കഴിയാത്തതിൽ എനിക്ക് ദുഖമുണ്ടായിരുന്നു. 😓😓 ഖത്തറിൽ വന്നിട്ട് വർഷങ്ങളായിട്ടും ഖോർ അൽ ഉദൈദ് സന്ദർശിക്കാത്തവരുണ്ടെങ്കിൽ ഇത് അവർക്കും കൂടിയുള്ള ഒരു പ്രചോദനമാവട്ടെ എന്ന് കുറിച്ചിട്ടാവാം ഈ വിവരണം ആരംഭിക്കുന്നത്.
ആദ്യമായി ഖോർ അൽ ഉദൈദിനെ പറ്റി അൽപം,
ഖത്തറിന്റെ ഭൂപ്രവിശ്യ പ്രകാരം തെക്ക് കിഴക്കായി സൗദിയുമായി അതിർത്തി പങ്കിടുന്ന ഒരു കടൽത്തീരപ്രദേശമാണ് ഖോർ അൽ ഉദൈദ്. ഇൻലാൻഡ് സി എന്നും ഇതിന്ന് വിളിപ്പേരുണ്ട്. ദോഹയിൽ നിന്ന് ഏകദേശം 78 കിലോമീറ്റർ ദൂരമുള്ള ഈ വിജന പ്രദേശം വളരെ നയനമനോഹരമാണ്.
സമ്മർദങ്ങളില്ലാതെ തിരക്ക് പിടിച്ച ജീവിതാന്തരീക്ഷത്തിൽ നിന്നും ഒരു നേരമെങ്കിലും മാറിനിൽക്കാനാഗ്രഹിച്ചിട്ടുണ്ടെ ങ്കിൽ അല്ലെങ്കിൽ മിന്നും വെള്ള മണലിൽ മലർന്ന് കിടന്ന് മാനത്ത് നോക്കാനോ തിക്കും തിരക്കുമില്ലാതെ മീൻ പിടിക്കാനോ കുളിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും ഇവിടം സന്ദർശിച്ചിരിക്കണം.
സമ്മർദങ്ങളില്ലാതെ തിരക്ക് പിടിച്ച ജീവിതാന്തരീക്ഷത്തിൽ നിന്നും ഒരു നേരമെങ്കിലും മാറിനിൽക്കാനാഗ്രഹിച്ചിട്ടുണ്ടെ
ഇനി മനം മയക്കും ഖോർ അൽ ഉദൈദ് വിവരണത്തിലേക്ക്...
ഈദ് ദിനം കഴിഞ്ഞ പിറ്റേ ദിവസമാണ് യാത്രയെങ്കിലും പത്ത് ദിവസം മുമ്പേ ഒരു അവ്യക്ത പ്ലാനിങ് ഉണ്ടായിരുന്നു. തിങ്കൾ ഉച്ചക്ക് രണ്ടര മണിയായപ്പോഴേക്കും ഷമീർ വാഹനവുമായി എത്തി. അത്യാവശ്യം രാത്രി താമസിക്കാനുള്ള എക്വിപ്പ്മെന്റുകളും കയ്യിൽ കരുതി വാഹനത്തിൽ കയറ്റി. ഷജലും അജ്മലിക്കയും കയറിയതോടെ യാത്രക്ക് തുടക്കമായി. നേരെ സഫാരി മാളിൽ പോയി അത്യാവശ്യം സാധങ്ങളൊക്കെ വാങ്ങി, ശേഷം വക്ര വഴി പെട്രോൾ നിറച്ചതിന്ന് ശേഷം മി.സൈദിലേക്ക്.....
മിസൈദ് എത്തുന്നതിനു മുമ്പേ അഞ്ചോ ആറോ കിലോമീറ്റർ മുമ്പേ ട്രാഫിക് ജാം അനുഭവപ്പെട്ടു. 4X4 കരുത്തറിയിക്കാനെന്ന വണ്ണം ഒരു പറ്റം ലാൻഡ് ക്രൂയിസറുകൾ ഓഫ് റോഡിലൂടെ മണൽ പൊടി പറത്തികൊണ്ട് ചീറി പാഞ്ഞു പോയി. ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. ഓഫ് റോഡിലൂടെ ഇത്തിരി നേരം.
മിസൈദ് ബീച്ചിൽ അൽമീറക്ക് സമീപം 28 കിലോമീറ്ററോളം ഓഫ് റോഡ് ദൂരം താണ്ടാൻ ഞങ്ങളുടെ 4X4 വാഹനം ഡിഫ്‌ളേറ്റഡ് ടയറിൽ സജ്ജമായി നിന്നു. ദിക്കറിയാത്ത മരുഭൂമിയിലേക്ക് ഞങ്ങളുടെ വാഹനം ഉരുണ്ടു തുടങ്ങിയപ്പോൾ സമയം നാലുമണി പതിനഞ്ചു മിനിറ്റ് .



0 comments:
Post a Comment