12 February 2017

ഒരു അൽഖോർ യാത്ര

12:08 AM Posted by ddd No comments

              വെള്ളി രാവിലെ ആരുടെയോ ഫോൺ വിളി കേട്ട് മനസ്സിൽ പ്രാകികൊണ്ട് 😀 എണീറ്റു. കാരണം എന്റെ അറിവിൽ പ്രവാസികൾ പൊതുവെ അലാറം വെക്കാതെ എണീക്കുന്ന ഏക ദിവസം വെള്ളി മാത്രമാണെന്നാണ്. വെള്ളിയാഴ്ച മറ്റുള്ള ദിവസങ്ങളിലേക്കാളേറെ നേരം വൈകി എണീക്കുക എന്നത് പ്രവാസിയുടെ എണ്ണം പറഞ്ഞ സുഖങ്ങളിൽ ഒന്നാണ്. ഫോണിൽ കണ്ട വാട്ട്സപ്പ്‌ മെസ്സേജുകൾക്കൊന്നൊന്നായി റിപ്ലൈ കൊടുത്ത് കഴിഞ്ഞ് സുക്കറണ്ണന്റെ മുഖപുസ്തകത്തിലേക്കെത്തി നോക്കി. പതിവ് ഫ്രണ്ട്സുകളുടെ ലൈകും ഷെയറും നിറഞ്ഞു നിൽക്കുന്നു. സ്ക്രോൾ ചെയ്ത് താഴേക്ക് പോയപ്പോൾ അൽഖോറിൽ നടക്കുന്ന ഫ്ലൈ ഇൻ ഡേ പോസ്റ്റർ കാണുന്നത്. ഉടൻ തന്നെ ചങ്ക് ബ്രോ ഗ്രൂപ്പിൽ ഫോർവേഡി. ചിലർ കണ്ടെങ്കിലും ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. ജുമുഅ നിസ്കാരം കഴിഞ്ഞ് ഭക്ഷണം കഴിഞ്ഞു പോകാമെന്ന് തീരുമാനമായി.

അങ്ങനെ നിസ്കാരവും ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ നാലുപേരും (പാലക്കാട്ടുകാരൻ ഷമീറും, കൊച്ചിക്കാരൻ ഷജലും കോട്ടയത്തുകാരൻ അജ്മലും പിന്നെ ഈ വിനീതനും) 



അൽഖോർ ലക്ഷ്യമാക്കി തിരിച്ചു. (ഒരുത്തനെ റൂമിൽ കയറി പൊക്കിയിട്ടാണ് വണ്ടിയിൽ എടുത്തിട്ടത് 😭😭). ശേഷം അൽഖോർ ലക്ഷ്യമാക്കി തിരിച്ചു. ഏകദേശം ഒരു പത്തമ്പതു കിലോമീറ്റർ കാണും മൊത്തം യാത്രാ ദൂരം.അൽഖോറിനെ പറ്റി വല്ലാതെ പഠിക്കാത്തതിനാലും ഗൂഗിൾ ചെയ്യാത്തതും കൊണ്ട് വലിയൊരു ഐഡിയ ഇല്ല താനും.

എന്തായാലും കരുതിയ സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ അൽഖോർ എയർ പോർട്ടിൽ എത്തിച്ചേർന്നു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഖത്തർ ഫ്ലയിങ് ക്ലബും സംഘടിപ്പിക്കുന്ന പത്താമത് അൽഖോർ ഫ്ലൈ ഇൻ ഡേ യുടെ ആദ്യ ദിനത്തിലാണ് ഞങ്ങൾ എത്തുന്നത്. പബ്ലികിനു വേണ്ടി പലതരം പരിപാടികൾ അവർ ഒരുക്കിയിരുന്നു.



കാലാവസ്ഥ കുഴപ്പമില്ലാത്തതിനാൽ ഓവർ കോട്ട് വണ്ടിയിൽ വെച്ചു. ജനം തിങ്ങി നിറഞ്ഞിരുന്നു. പലവിധത്തിലുള്ള ചെറിയ വിമാനങ്ങളാണ് ഇവിടെ ഷോ ക്ക് വേണ്ടി അഭ്യാസ പ്രകടനങ്ങൾ കാഴ്ച വെക്കുന്നതും. റൺവേയിൽ ചെറുവിമാനങ്ങൾ വന്നിറങ്ങുന്നു. ചിലത് ടേക്ക് ഓഫ് ചെയ്യുന്നു. ഓട്ടോറിക്ഷ പോലെ തോന്നുന്ന ചില വിമാനങ്ങളും (അങ്ങനെ പറയാൻ പറ്റുമോന്ന് അറിയില്ല.😕 ) കൂട്ടത്തിലുണ്ട്.
വെള്ള ഡ്രെസ്സിട്ട ഖത്തരികൾ അണിയായ് വന്ന് ഈ ചെറുവിമാനത്തിൽ കയറി ടേക്ക് ഓഫിനായി റൺവേയിലേക്ക് പോകുന്നു. ചില ചെറുവിമാനങ്ങൾ റൺവേയുടെ ഭാഗത്തുകൂടെ കാതടപ്പിക്കുന്ന ശബ്ദത്തോടെ ഫോർമേഷനിൽ പറന്നു പോയി.


ഷോ ക്ക് വേണ്ടി വെച്ചിരിക്കുന്ന വിമാനത്തിൽ തൊട്ടും തിരിഞ്ഞും മറിഞ്ഞും ഒരുപാട് പേര് സെൽഫി എടുത്തുകൊണ്ടേയിരിക്കുന്നു. ഞങ്ങളും മടിച്ചില്ല. സെൽഫി പഠിപ്പിച്ച ആശാനേ മനസ്സിൽ ധ്യാനിച്ച് ഒരു സെൽഫിയങ്ങ് കീച്ചി. പിന്നെ സെൽഫിയും ഫോട്ടോയുമായി കുറെ നേരം  അവിടെ അലഞ്ഞുതിരിഞ്ഞു.













റൺവേയുടെ വടക്കുഭാഗത്തു ഒരു ഹെലികോപ്റ്റർ ഹുങ്കാര ശബ്ദത്തോടെ മേലോട്ട് ഉയർന്നു റൺവേയുടെ മേൽഭാഗത്തു കൂടെ മുന്നോട്ട് കുതിച്ചു ഉയരത്തിലേക്കുയർന്നു പോയി. ദൂരെ കാണാമറയത്തോളം ഉയരത്തിൽ പൊന്തി ഒരുബിന്ദു കണക്കെ നിന്നു. അതിൽ നിന്നും ഒരു സ്കൈ ഡൈവർ ചാടി. അലക്ഷ്യമായി നടന്നിരുന്ന ജനക്കൂട്ടം കണ്ണും നട്ട് അയാളെ നോക്കി. താമസിയാതെ പാരാച്യൂട്ട് വിടർന്നു. മൈതാനത്തു സുരക്ഷിതമായി വന്നിറങ്ങി.. അയാൾ ഇറങ്ങിയതും കാണികൾ കയ്യിൽ ക്യാമറയുമായി അയാളെ പൊതിഞ്ഞു. സെൽഫി എടുക്കാൻ.


സെൽഫിയും ഫോട്ടോയുമൊക്കെ കഴിഞ്ഞു സ്റ്റാളുകൾ സന്ദർശിക്കാൻ കയറിയെങ്കിലും അവ കാലിയായത് നിരാശപ്പെടുത്തി. പടിഞ്ഞാറ് സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു. ആകാശം ചെഞ്ചായമണിഞ്ഞു. കൈപ്പേറിയ അറബിക് കോഫി കുടിച്ചു. ദോഹയിലേക്ക് തിരിക്കാൻ തീരുമാനിച്ചു. ഒരു പറ്റം ഹാർലി ഡേവിസൺ ക്ലബ് അംഗങ്ങൾ ഹുങ്കാരശബ്ദത്തോടെ കടന്നു പോയി.

തിരിച്ചു ദോഹ സ്റ്റേഡിയത്തിലേക്ക് കമ്പനി ടീം കളികാണാൻ തിരിച്ചു.



തുടക്കത്തിൽ ഒരുഗോൾ വഴങ്ങിയത് അല്പം നിരാശ പടർത്തിയെങ്കിലും ഏബിൾ ഇന്റർനാഷണൽ ഗ്രൂപ്പ് ജയിച്ചു മുന്നേറി. ഫൈനലിൽ പ്രവേശിച്ചു.


കളി കഴിഞ്ഞപ്പോഴേക്കും അച്ചായന്റെ ബിരിയാണി വയറിൽ കാലിയായതറിഞ്ഞു. ഇന്ത്യൻ കോഫി ഹൌസിൽ കയറി ചെറുതായൊന്ന് തട്ടി (നൈസ് പത്തിരി )

വിശപ്പടങ്ങിയപ്പോൾ തിരിച്ച് റൂമിലേക്ക്.
അടുത്ത വീക്കെൻഡിൽ പുതിയ പ്ലാനിങ് വേണമെന്ന ചിന്തയോടെ വണ്ടിയിൽ നിശബ്ദനായി ഇരുന്നു. പരിപാടി ഉഷാറായെന്ന് സഹയാത്രികർ പറഞ്ഞതോർത്ത് പുതപ്പിനടിയിലേക്ക് വലിഞ്ഞു. നാളെ മീറ്റിംഗ് ഉണ്ടല്ലോ എന്നോർത്ത്...

0 comments: