റിയാദിലേക്ക് താമസം മാറിയിട്ട് കാലങ്ങളായിട്ടും ഖർജ് സന്ദർശിക്കാൻ കഴിയാത്തതിൽ ദുഖമുണ്ടായിരുന്നു, ജോലിത്തിരക്ക് മൂലം അവ ഒഴിവാക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച എന്ത് വില കൊടുത്തും അൽ ഖർജ് സന്ദർശിക്കാൻ തീരുമാനിച്ചു. ജുമുഅ നിസ്കാരാനന്തരം ചെറിയ ഫുഡും കഴിഞ്ഞ് ഖർജ് ലക്ഷ്യമാക്കി തിരിച്ചു. വഴി പരിചയമുള്ള സഹ പ്രവർത്തകൻ അബ്ദുൽ ഖാദർ വഴി നയിച്ചു. സഹ പ്രവർത്തകരായ ഷരീഫ്, താഹിർ എന്നിവരും ഒപ്പം കൂടി.
റിയാദിൽ നിന്നും 80 കി.മീ. താഴെ മാത്രം ദൂരമുള്ള അൽ ഖർജ് റിയാദിന്റെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. റിയാദിൽ നിന്നും വെറും 45 മിനിറ്റ് കൊണ്ട് എത്താവുന്നതും ഒരേ കാലാവസ്ഥയും ഭൂ പ്രക്രതിയുമാണ്. എന്നാലും ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ചയുണ്ട്. 1000 വർഷങ്ങൾക്കു മുമ്പ് ഇവിടെ ഉൽക്ക വീണെന്ന് പറയപ്പെടുന്ന രണ്ടു ഗർത്തങ്ങൾ ഉണ്ട്. ഏതായാലും അവ സന്ദർശിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടു കൂടിയാണ് ഖർജിലേക്ക് തിരിച്ചത്.
റിയാദിലെ ശക്തമായ ട്രാഫിക് ബ്ലോക്ക് ചെക്ക് പോസ്റ്റ് കഴിഞ്ഞതോടെ കുറഞ്ഞു വന്നു. ദൂരെ തരിശു ഭൂമിയും ഇടയ്ക്കിടയ്ക്ക് ഒട്ടകങ്ങളും ശ്രദ്ധയിൽപ്പെട്ടു. ധ്രുത ഗതിയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മൂക്കയറിടാൻ ക്യാമറ ക്കണ്ണുകൾ ഒളിഞ്ഞിരുന്നു. അസർ നിസ്കരത്തിനും ചായക്കുമായി വഴിയരികിലെ പെട്രോൾ പമ്പിൽ കയറി. യാത്ര തുടരുമ്പോൾ കണ്ട പുൽത്തകിടിയിൽ കയറി ഫോട്ടോ എടുക്കാൻ ആരും മറന്നില്ല.
അത്യാവശ്യം ഫോട്ടോ ആയി എന്ന് കണ്ടപ്പോൾ മതി എന്ന് മനസ്സിലാക്കിയാവണം എല്ലാവരും കാറിൽ കയറിയിരുന്നു. ഖർജ് പട്ടണത്തിലെ വാട്ടർ ടവറിൽ എല്ലാ യാത്രികരുടെ കണ്ണുടക്കും. അതി മനോഹരമാണത് .
മിനിടുകൾക്കുള്ളിൽ ഞങ്ങൾ സംഭവ സ്ഥലത്ത് എത്തി. വളരെയധികം സഞ്ചാരികളാൽ നിബിഡമായിരുന്നു. 500 മീറ്റർ ആഴത്തിലാണ് ഈ ഗർത്തത്തിന്റെ കിടപ്പ്. സന്ദർഷകർക്കയി പ്രത്യേകം സൗകര്യം ചെയ്തിട്ടുണ്ട്. ഈ സ്ഥലത്തെ ആയുൻ അൽ സീഹ് എന്നാണ് വിളിക്കുന്നത്. ആയുൻ എന്നാൽ കണ്ണുകൾ സീഹ് എന്നാൽ ഖർജിലെ ഗ്രാമം. ആയുൻ (രണ്ടു കണ്ണുകൾ) എന്ന് പേര് വരാൻ കാരണം രണ്ടു ഗർത്തങ്ങൾ ഉള്ളതിനാലാണ്. ഇതിൽ നിന്ന് വെള്ളം ഉപയോഗിച്ചത്തിന്റെ തെളിവുകളും അവിടെ കിടപ്പുണ്ട്
. 200-250 മീറ്ററിനുള്ളിൽ അപ്പുറത്തെ ഗർത്തവും കിടക്കുന്നു. ചില പാകിസ്ഥാനികൾ അതിന്റെ ചുറ്റും നടക്കുന്നത് കണ്ടാൽ പേടി തോന്നും. ഇതിനു ചുറ്റുമായി മൻ കെട്ടിടങ്ങൾ കിടക്കുന്നു. അവിടെ ഒക്കെ ഒന്ന് ചുറ്റിയ ശേഷം മടങ്ങാൻ തീരുമാനിച്ചു. ഒന്നിൽ താഴെ അല്പം വെള്ളം ഉണ്ട് മറ്റൊന്ന് പാടെ വറ്റി കിടക്കുന്നു.
അപ്പോഴാണ് തൊണ്ട വറ്റിയ വിവരം അറിയുന്നത്. ഉടൻ ഒരു ഐസ് ക്രീം കഴിച്ചു.
പിന്നെ റിയാദ് ലക്ഷ്യമാക്കി തിരിച്ചു. തിരിച്ചു മടങ്ങുമ്പോൾ എന്താണ് ഉൽക്ക എന്നും അത് എങ്ങനെയാണു ഭൂമിയിൽ പതിക്കുക എന്നും ചിന്തിച് ഉത്കണ്ടാകുലനായി . ഏതായാലും നല്ലൊരു കാഴ്ച കണ്ടതിന്റെ സന്തോഷം മനസ്സിൽ മായാതെ കിടന്നു. അപ്പോഴേക്കും സഹ യാത്രികൻ താഹിർ തന്റെ കണ്ണുകൾ ചിമ്മിയിരുന്നു. അടുത്ത യാത്ര ഇനി എങ്ങോട്ടാവും എന്ന് ആലോചിച് മാനത്തേക്ക് നോക്കി സീറ്റിൽ ചാരി കിടന്നു.
സെൽഫിയോടു കൂടെ യാത്രക്ക് തുടക്കം
റിയാദിൽ നിന്നും 80 കി.മീ. താഴെ മാത്രം ദൂരമുള്ള അൽ ഖർജ് റിയാദിന്റെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. റിയാദിൽ നിന്നും വെറും 45 മിനിറ്റ് കൊണ്ട് എത്താവുന്നതും ഒരേ കാലാവസ്ഥയും ഭൂ പ്രക്രതിയുമാണ്. എന്നാലും ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ചയുണ്ട്. 1000 വർഷങ്ങൾക്കു മുമ്പ് ഇവിടെ ഉൽക്ക വീണെന്ന് പറയപ്പെടുന്ന രണ്ടു ഗർത്തങ്ങൾ ഉണ്ട്. ഏതായാലും അവ സന്ദർശിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടു കൂടിയാണ് ഖർജിലേക്ക് തിരിച്ചത്.
റിയാദിലെ ശക്തമായ ട്രാഫിക് ബ്ലോക്ക് ചെക്ക് പോസ്റ്റ് കഴിഞ്ഞതോടെ കുറഞ്ഞു വന്നു. ദൂരെ തരിശു ഭൂമിയും ഇടയ്ക്കിടയ്ക്ക് ഒട്ടകങ്ങളും ശ്രദ്ധയിൽപ്പെട്ടു. ധ്രുത ഗതിയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മൂക്കയറിടാൻ ക്യാമറ ക്കണ്ണുകൾ ഒളിഞ്ഞിരുന്നു. അസർ നിസ്കരത്തിനും ചായക്കുമായി വഴിയരികിലെ പെട്രോൾ പമ്പിൽ കയറി. യാത്ര തുടരുമ്പോൾ കണ്ട പുൽത്തകിടിയിൽ കയറി ഫോട്ടോ എടുക്കാൻ ആരും മറന്നില്ല.
സ്ടോൻ ഹെന്ജ് !
വാടർ ടവർ - അൽ ഖർജ്
മിനിടുകൾക്കുള്ളിൽ ഞങ്ങൾ സംഭവ സ്ഥലത്ത് എത്തി. വളരെയധികം സഞ്ചാരികളാൽ നിബിഡമായിരുന്നു. 500 മീറ്റർ ആഴത്തിലാണ് ഈ ഗർത്തത്തിന്റെ കിടപ്പ്. സന്ദർഷകർക്കയി പ്രത്യേകം സൗകര്യം ചെയ്തിട്ടുണ്ട്. ഈ സ്ഥലത്തെ ആയുൻ അൽ സീഹ് എന്നാണ് വിളിക്കുന്നത്. ആയുൻ എന്നാൽ കണ്ണുകൾ സീഹ് എന്നാൽ ഖർജിലെ ഗ്രാമം. ആയുൻ (രണ്ടു കണ്ണുകൾ) എന്ന് പേര് വരാൻ കാരണം രണ്ടു ഗർത്തങ്ങൾ ഉള്ളതിനാലാണ്. ഇതിൽ നിന്ന് വെള്ളം ഉപയോഗിച്ചത്തിന്റെ തെളിവുകളും അവിടെ കിടപ്പുണ്ട്
. 200-250 മീറ്ററിനുള്ളിൽ അപ്പുറത്തെ ഗർത്തവും കിടക്കുന്നു. ചില പാകിസ്ഥാനികൾ അതിന്റെ ചുറ്റും നടക്കുന്നത് കണ്ടാൽ പേടി തോന്നും. ഇതിനു ചുറ്റുമായി മൻ കെട്ടിടങ്ങൾ കിടക്കുന്നു. അവിടെ ഒക്കെ ഒന്ന് ചുറ്റിയ ശേഷം മടങ്ങാൻ തീരുമാനിച്ചു. ഒന്നിൽ താഴെ അല്പം വെള്ളം ഉണ്ട് മറ്റൊന്ന് പാടെ വറ്റി കിടക്കുന്നു.
അപ്പോഴാണ് തൊണ്ട വറ്റിയ വിവരം അറിയുന്നത്. ഉടൻ ഒരു ഐസ് ക്രീം കഴിച്ചു.
പിന്നെ റിയാദ് ലക്ഷ്യമാക്കി തിരിച്ചു. തിരിച്ചു മടങ്ങുമ്പോൾ എന്താണ് ഉൽക്ക എന്നും അത് എങ്ങനെയാണു ഭൂമിയിൽ പതിക്കുക എന്നും ചിന്തിച് ഉത്കണ്ടാകുലനായി . ഏതായാലും നല്ലൊരു കാഴ്ച കണ്ടതിന്റെ സന്തോഷം മനസ്സിൽ മായാതെ കിടന്നു. അപ്പോഴേക്കും സഹ യാത്രികൻ താഹിർ തന്റെ കണ്ണുകൾ ചിമ്മിയിരുന്നു. അടുത്ത യാത്ര ഇനി എങ്ങോട്ടാവും എന്ന് ആലോചിച് മാനത്തേക്ക് നോക്കി സീറ്റിൽ ചാരി കിടന്നു.

0 comments:
Post a Comment