ദോസരി ബോയ്സിന്ടെ
വാർഷിക പരിപടിയോടനുബന്ധിച്ചു പ്രത്യേക ക്ഷണ പ്രകാരം കഴിഞ്ഞ വ്യാഴം കോബാറിൽ എത്തി.
ഫൈസലിയ്യ - റിയാദ്
റിയാദിൽ
നിന്നും ഏകദേശം 420 കി മി കാറിൽ റോഡ്
മാർഗം താണ്ടി അഞ്ചര മണിക്കൂർ എടുത്താണ് പ്രശസ്തമായ അൽ കോബാറിൽ എത്തുന്നത്.
രാത്രി 11 മണിക്ക് തന്നെ പ്രോഗ്രാം തുടങ്ങുമെന്ന് പറഞ്ഞെങ്കിലും
നീണ്ടു പോയി കൊണ്ടിരുന്നു. വയർ കാലിയാണെന്ന്
പറഞ്ഞപ്പോൾ ബാവ കിച്ചണിലേക്ക് നയിച്ചു. പഴം പൊരിയും ജ്യുസും ഏതാണ്ട് ഒരു ആഘാതം ശമിപ്പിക്കാൻ
വയറിന്ടെ അടിത്തട്ടിലേക്ക് താഴ്ന്നിറങ്ങി. ആൾക്കാർ വന്നു വന്നു സദസ്സ് നിറഞ്ഞു കവിഞ്ഞു.
വേദിയിൽ ഗായകർ രാഗ-താള
സമന്വയത്തിൽ പെർഫോം ചെയ്യുമ്പോൾ സദസ്സിൽ ആഘോഷത്തിന്റെ പെരുമഴക്കലമായിരുന്നു.
ശേഷം ബിരിയാണി വിളമ്പി. ഭക്ഷണ ശേഷം എല്ലാവര്ക്കും
ഒരു ക്ഷീണം അനുഭവപ്പെട്ടതായി തോന്നി. മറ്റു ചിലർ ഫുട്ബോൾ കളിക്കായി ഗ്രൌണ്ടിലേക്ക്
നീങ്ങിയപ്പോൾ വേറൊരു ടീം സ്വിമ്മിംഗ് പൂളിൽ ചാടി മറിയുന്നതായി കണ്ടു. എങ്കിലും ഭൂരി
ഭാഗം പേരും സദസ്സിൽ ആവേശം വിടാതെ നില കൊണ്ടു.
വെള്ളി ഉച്ചക്ക് ശേഷം
സമകാലിക ചർച്ചകൾക്കും ഭക്ഷണത്തിനും ചെറിയ ഒരു മയക്കതിനും ശേഷം ബഹ്‌റൈൻ ബ്രിഡ്ജ് കാണാനും
ആസ്വദിക്കാനും തിരിച്ചു. കിംഗ് ഫഹദ് കോസ് വേ എന്നാണ് ഇത് അറിയപ്പെടുന്നത്. 25 കി മി നീളമുള്ള ഈ അതി മനോഹര പാലം പേർഷ്യൻ ഗൾഫ്
തീരത്ത് നിന്നും ആരംഭിക്കുന്നു.
കിംഗ് ഫഹദ് കോസ് വേയിൽ നിന്നും
20 റിയാൽ ടോൾ അടച്ചാൽ
ഈ പാലം പകുതി ദൂരം സഞ്ചരിക്കാനും അവിടുത്തെ കാഴ്ചകൾ കാണാനും സാധിക്കും .
യഥാർത്ഥത്തിൽ
ഈ പാലം പകുതി ദൂരം പിന്നിടുമ്പോഴാണ് ഇന്റർനാഷണൽ ബോർഡെർ ആവുന്നത്.
പകുതി ദൂരത്തിലുള്ള അതി മനോഹരമായ ദ്വീപിലാണ് ഈ ബോർഡെർ. ഇവിടം ഒരു ടൂറിസ്റ്റ്
പോയിന്റ് കൂടിയാണ്.
അതി മനോഹരമായ ദ്വീപിൽ
കുറച്ചു നേരം ചിലവിട്ടു. നാലു ഭാഗവും കടലാൽ
ചുറ്റപെട്ട് അതി മനോഹരിതയാൽ നിൽക്കുന്ന ഈ സ്ഥലം വീണ്ടുമൊരിക്കൽ കൂടി സന്ദർശിക്കാൻ തീര്ച്ചയാക്കി .
വളരെ ശുചിത്വം ഉള്ള സ്ഥലം മനസ്സിന് കുളിർമയേകി.സൂര്യസ്തമന
ശേഷം ദ്വീപിൽ നിന്നും തിരിച്ചു കോബാറിലേക്ക്.
അകലെ സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുമ്പോൾ എന്റെ കയ്യിലുള്ള ക്യാമറ ഞാനറിയാതെ മിന്നി ക്കൊണ്ടിരുന്നു.
ദൂരെ ബഹ്‌റൈൻ ഭാഗം പ്രകാശത്താൽ
കുളിച്ചു നില്ക്കുന്നു. കോബാറിൽ എത്തിയതോടെ നിസാറിനോടും ബാവയോടും യാത്ര പറഞ്ഞു റിയാദ്
ലക്ഷ്യമാക്കി കാദർ ഭായ് വണ്ടി തിരിച്ചു. യാത്രയിൽ പരിപൂർണ സഹകരണമർപ്പിച ജലീല്ക്ക,
ശരീഫ്, കാദർ എന്നിവരോട് അർഹമായ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് നിർത്തട്ടെ
..............
ഗൂഗിൾ സ്റ്റോറിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
(യാത്രകൾ അവസാനിക്കുന്നില്ല.)






.jpg)






0 comments:
Post a Comment