പെരുന്നാൾ പ്രമാണിച്ച് ഞാനും സഹ പ്രവർത്തകരും ഒഴിവു ദിനം ആഘോഷിക്കാൻ പ്രസിദ്ധമായ തായിഫിലേക്ക് (ചില അനിശ്ചിതങ്ങൾക്ക് ശേഷം) തിരിച്ചു. ജിദ്ദയിൽ നിന്നും ഏകദേശം 175 കി.മീ. ദൂരത്തിൽ 2100 മീ. ഉയരത്തിലും സ്തിഥി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് തായിഫ്. (ഈ വിവരങ്ങൾ വിക്കിപീഡിയ തപ്പിയപ്പോൾ കിട്ടിയതാ..) . രാവിലെ 9.30 ആയപ്പോഴേക്കും ജിദ്ദയിലെ ഖാലിദ് വലീദിൽ നിന്നും ഞങ്ങൾ തായിഫ് ലക്ഷ്യമാക്കി തിരിച്ചു. സംഘമായി യാത്ര ചെയ്യുന്നതിന്റെ മെച്ചങ്ങൾ അബ്ദുൽ മുനീർ യാത്ര പുറപ്പെടും മുമ്പ് വിശദീകരിച്ചു തന്നിരുന്നു. (അത് മുനീറിന് തന്നെ പിന്നീട് ഉപകാരമായി എന്ന് തോന്നുന്നു). യാത്ര പുറപ്പെടും മുമ്പ് തന്നെ വെതെർ ഫോർകാസ്റ്റ് ഞാൻ ഗൂഗിളിൽ തപ്പിയിരുന്നു. ജിദ്ദയിൽ നിന്നും തീരെ മാറ്റമില്ലാത്ത കാലാവസ്ഥ എന്റെ മനസ്സിനെ മടുപ്പിച്ചിരുന്നു. എങ്കിലും ഒരു അട്വേഞ്ചാർ ട്രിപ്പ് എന്ന നിലയിൽ ഞാൻ നിശബ്ദനായി. കാലത്തേ ജാം തേച്ചുള്ള റൊട്ടിയും പാൽചായയും വയറിൽ ധൂളികളായി മാറിയത് വയർ ഓർമപെടുത്തി. മക്ക എത്തുന്നതിനു മുമ്പേ ഒരു പെട്രോൾ പമ്പിൽ വണ്ടി കയറ്റി. വെള്ളവും ജ്യുസും കഴിച്ചതോടെ താല്ക്കാലിക ശമനമായി.
തുടർന്ന് അൽഹാദ ചുരം ലക്ഷ്യമാക്കി കുതിച്ചു. ഇടക്ക് ഹൈദരലിക്ക നീട്ടിയ ചിപ്സ്, ജാഫർ തന്ന ചുയിന്ഗം അല്പം വായിലിട്ടു ചവച്ചു കൊണ്ടിരുന്നു . ചെക്ക് പോസ്റ്റ് കഴിഞ്ഞു ചുരം കയറാൻ തുടങ്ങിയപ്പോഴും ചെവി പൂർണമായും അടഞ്ഞതായി അനുഭവപ്പെട്ടു. ചുരത്തിന്റെ നാലാം വളവിൽ (വെറുതെ പറഞ്ഞതാ. എത്ര വളവുണ്ട് എന്നോ ചുരം എത്ര ദൂരം ഉണ്ട് എന്നോ ഒരു ഐഡിയ യും ഇല്ല)
കാർ പാർക്ക് ചെയ്തു കുന്നിൻ ചെരിവുകൾ നിരീക്ഷിച്ചു. പൊള്ളുന്ന ചൂട് കാരണം 10 മിനിട്ട് മാത്രമേ നിന്നുള്ളൂ. പിന്നെ പിന്നെയും മേപ്പോട്ട് . മേലെ ഒരു സ്ഥലത്ത് കാർ നിരത്തി. അവിടെ നിന്നും നോക്കിയാൽ ചുരം താണ്ടി വരുന്ന വാഹനങ്ങളെ പൊട്ടു പോലെ കാണാം. ദൂരെ കേബിൾ കാർ സഞ്ചരിക്കുന്നത് കാണാം. വളരെ താഴെ ഒരു വാട്ടർ തീം പാർക്കും കാണാം. വല്ലാതെ ഉയരത്തിൽ ആയതിനാലാവാം തുടര്ച്ചയായി വീശിക്കൊണ്ടിരിക്കുന്ന കാറ്റിൽ ഈർപ്പം ഉണ്ടായിരുന്നു. ചൂട് ഉണ്ടെങ്കിലും തണുത്ത കാറ്റായതിനലാവാം സഞ്ചാരികൾ അവിടെ കൂടി നില്പ്പുണ്ട്. ഫോട്ടോ എടുപ്പിനു ഒരു കമ്മിയും ആരും കാണിച്ചില്ല.
വീണ്ടും ചുരം കയറി തുടങ്ങി. വാനര മഹാന്മാർ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. ചുരം കഴിഞ്ഞു നിസ്കാരതിനായി അടുത്ത് കണ്ട പള്ളിയിൽ കയറി. വിശന്നു തുടങ്ങിയിരുന്നു. കാര്യമായി എന്തെങ്കിലും വേണം എന്ന് എല്ലാവരും പറഞ്ഞു. ഹോടൽ തേടിയ യാത്ര ഞങ്ങളെ ഷൌക്കത്ത് കാക്ക യുടെ ഫ്രണ്ട് ശരിയായ ഹോടൽ പരിസരത്ത് എത്തിച്ചു. ചോറിനു ബില്ലടച് എല്ലാവരും കൈ കഴുകി നീളത്തിൽ വരിയായി ഇരുന്നു.
ഭക്ഷണം മുമ്പിലെത്തി ഫോട്ടോ എടുക്കാൻ വിവരമുള്ള ആരെയും കിട്ടില്ല എന്നതിനാൽ ആ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. ഭക്ഷണം കഴി ഞ്ഞ ശേഷം ഷൌകതലിക്ക യുടെ ഫ്രണ്ട് ഞങ്ങളെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ ക്ഷണിക്കുകയും ഉറങ്ങാനായി സൗകര്യം ചെയ്തു തന്നു. ഈറ്റക്കാട്ടിലെ ചീവീടുകളെ പോലെ ജലീഷ് നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. ഏതു അവസ്ഥയിലും ഉറങ്ങാമെന്നും അതൊരു പ്രശ്നം അല്ല എന്നും മറ്റു ചിലര് തെളിയിച് കൂർക്കം വലിച്ചു ഉറങ്ങി. വൈകുന്നേരത്തെ കട്ടൻ ചായ കുടിച്ചു അൽഷഫ കുന്നിലേക്ക് തിരിച്ചു. തായിഫ് ടൌണിൽ നിന്നും 25 കി.മീ. ദൂരമുള്ള അൽഷഫ സഞ്ചരികളാൽ നിറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് കുറ്റിക്കാടുകൾ നിറഞ്ഞ എന്നാൽ അതി മനോഹരമായ അൽഷഫ കുന്നുകൾ നാടിനെ ഓർമപ്പെടുത്തി.
സ്വദേശികൾ തമ്പടിച്ചു ഭക്ഷണം സ്വയം പാചകം ചെയ്തു കുട്ടികളുമായി ചിരിച്ചുല്ലസിച് അവധികൾ ചെലവിടുന്നു. അപ്പൊ ഞാൻ ആലോചിച്ചു. ഇവരെങ്ങാനും ഊട്ടിയോ മൂന്നാറോ എത്തുകയാണെങ്കിൽ എന്താകുമായിരുന്നു എന്ന്.
സൂര്യാസ്തമയം ആസ്വദിച്ച് കുന്നിറങ്ങി. ശേഷം കേബിൾ കാർ ആസ്വദിചു. തീരെ ദൂരമില്ലാത്തതും വളരെ വില കൂടിയതുമായ ഈ കേബിൾ കാർ മലമ്പുഴയുടെ ഏഴയലത്ത് പോലും വരില്ല എന്ന് മനസ്സിലായി. യാത്രയിലുടനീളം ഈ കേബിൾ കാറിനെ ചിലർ പഴിച്ചു കൊണ്ടേയിരുന്നു. ഇനി തിരിച്ചു ജിദ്ദയിലേക്ക്....
അൽഹാദ ചുരമിറങ്ങി പെട്രോളടിച്ചു ലഘുവായി കഴിച്ചു ജിദ്ദ ലക്ഷ്യമാക്കി തിരിച്ചു. ജിദ്ദയിൽ വെച്ച് വീണ്ടും ഒരു ഭക്ഷണം. തിരിച്ചു റൂമിലേക്ക്.
ചോദ്യോത്തര വേളയിൽ - ഒരു വലിയ ഹാങ്ങ് ഓവർ ഇല്ലാതെ, എന്നാൽ മനസ്സിനെ കുളിരണിയിപ്പിച്ച ഈ യാത്രയെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യം ചോദിച്ചപ്പോൾ 'FANTASTIC' എന്ന് ഹൈദരലിക്ക ഒറ്റ വാക്കിൽ മറുപടി പറഞ്ഞു.
ഗൂഗിൾ സ്റ്റോറിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

0 comments:
Post a Comment