അൽ ഹംദു ലില്ലാഹ് !!!
വീണ്ടും ഒരു ഉംറ കൂടി നിർവഹിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
ഹറമിൽ എത്തുമ്പോഴെല്ലാം ഒരു പ്രത്യേക അനുഭൂധി തോന്നിയിട്ടുണ്ട്. വെള്ളക്കടൽ പോലെ കൂട്ടമായി തവാഫ് ചെയ്യുന്നത് നോക്കിക്കാണുമ്പോൾ മനസ്സ് നിറയും. 'ഹജറുൽ അസ്-വദ്' പരിസരത്തെ തിക്കും തിരക്കും പ്രശസ്തമാണ്. ഒരു തവണ മാത്രമേ എനിക്കതിനു സാധിച്ചുള്ളൂ. അതും ഒരു റമളാൻ 27 ന്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി ഉംറ നിർവഹിച്ചത് .
ലൈറ്റായി നോമ്പ് തുറന്നതിനു ശേഷം റൂം അംഗങ്ങൾ ക്കൊപ്പം എട്ടര മണിയോട് കൂടെ മക്കയിലേക്ക് തിരിച്ചു. ചെക്ക് പോസ്റ്റ് കഴിഞ്ഞതിനു ശേഷം ഉംറ വാഹനങ്ങൾക്കുള്ള പ്രത്യേക പാർക്കിങ്ങിലേക്ക് വണ്ടി തിരിച്ചു. അവിടെ നിന്നും ബസ് വഴി പരിശുദ്ധ ഹറമിലേക്ക്... നീണ്ട ട്രാഫിക് ബ്ലോക്കിങ്ങിനു ശേഷം ഹറമിൽ എത്തുമ്പോൾ സമയം 11 മണി.
ഹറമിൽ വിത്ർ നിസ്കാരം അവസാന ഘട്ടത്തിലേക്ക്... അംഗ ശുദ്ധിക്ക് ശേഷം ഇശാ നിസ്കാരം. ശേഷം തവാഫ്. തവാഫിനായി പ്രത്യേകം ഓവർ ബ്രിഡ്ജ് നിർമിചിട്ടുണ്ടെങ്കിലും അതിൽ കയറാൻ സാധിച്ചില്ല. തവാഫിനു ശേഷം 'മഖാം ഇബ്രാഹിമിന് ' പിന്നിൽ നിന്ന് രണ്ടു റക്അത് നിസ്കാരം, പിന്നെ പ്രാർത്ഥന . ശേഷം 'സഅയ്' . അതിനു ശേഷം മുടി എടുക്കൽ. പ്രാർത്ഥന , സുന്നത്ത് നിസ്കാരം . ഇടക്കിടക്ക് സംസം പാനീയം.
പിന്നെ രാത്രി ജിദ്ദയിലേക്ക്, അത്താഴസമയം ! വിശന്നു കുടൽ കരിയുന്ന പോലെ! പെട്രോൾ പമ്പിനെ ലക്ഷ്യമാക്കി കുതിച്ചു. ഒന്നിൽ ഫുഡ് കഴിഞ്ഞിരിക്കുന്നു. ഒന്നിൽ ഒന്നുമില്ല, , മറ്റൊന്നു അടച്ചിരിക്കുന്നു. പിന്നെ ജിദ്ദക്ക് അടുത്ത് ഒരു ഹോട്ടലിൽ കയറി നന്നായി അടിച്ചു കയറ്റി. വയറു നിറഞ്ഞപ്പോൾ പരിസരം കാണാം എന്നായി. മനസ്സമാധാനത്തോടെ റൂമിലേക്ക്.!!!
വൃത വിശുദ്ധിയുടെ നാളുകൾ എത്ര പെട്ടെന്നാണ് കൊഴിഞ്ഞു പോകുന്നത്. നാഥാ പരിശുദ്ധമായ ഈ മാസത്തിന്റെ വിശുദ്ധി കൊണ്ട് ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ, സൽകർമങ്ങൾ ചെയ്യാനുള്ള ഭാഗ്യം അനുവദിക്കണേ , ആമീൻ.

0 comments:
Post a Comment