ജിദ്ദയിലെ പ്രശസ്തമായ ഒബ്ഹൂർ ഒരിക്കൽ കൂടി സന്തർഷിക്കുകയുണ്ടായി . മനസ്സ് പ്രശുഭ്ധമാവുബോഴോ ഒഴിവുസമയം ആസ്വദിക്കാനോ മിക്ക പ്രവാസികളും അവിടെ എത്താറുണ്ട് . അവസാനമായി അവിടെ പോയത് ഏകദേശം ഒരു കൊല്ലത്തോളം മുൻപാണ്. കാര്യമായ വിനോദം കടലിലെ കുളി തന്നെയാണ്. കുറച്ചു കൂടി ചെങ്കടൽ ആസ്വദിക്കാൻ ബോട്ടുയാത്ര യും ഉണ്ട്. ജെറ്റ് സ്കി, സ്പീഡ് ബോട്ട് എന്നിവയും വാടകയ്ക്ക് ലഭിക്കും.
വെള്ളി ആയതിനാലാവാo കടൽത്തീരം ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. ചിലർ ഫുട്ബാൾ കളിക്കുന്നു. മറ്റു ചിലർ വെയിൽ കൊളളുന്നു . ചെറിയ കുട്ടികൾ മണലിൽ വരച്ചു കളിക്കുന്നു. ഇനിയും മറ്റു ചിലർ കോഴി ചുടുന്നതും കണ്ടു. ചെറിയവരോ വലിയവരോ വിത്യാസമില്ലാതെ കടലിൽ തിമർത്തു കുളിക്കുകയാണ്.
പൊള്ളുന്ന ചൂടിനെ വക വെക്കാതെ തേഞ്ഞു തീരാൻ തുടങ്ങിയ ഹവായ് ചെരുപ്പ് കാലിലും (ബ്രാൻഡ് ഹവായ് അല്ല) തലയിൽ ഒരു തോപ്പിയുമായി അലയടിക്കുന്ന തിരമാലകളെ നോക്കി (തിരമാല ആണോ എന്നു സംശയം) ഞാനും കടൽ തീരത്തേക്ക് വെച്ചടിച്ചു. അലയടിക്കുന്ന വെള്ളത്തിലേക്ക് നോക്കിയപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. നീന്തലിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച നാട്ടിലെ തോടിനെയും ചാലിയാർ പുഴയേയും മനസ്സിൽ ധ്യാനിച്ച് ഉപ്പു വെള്ളത്തിലേക്ക് ..... ഒന്ന് മുങ്ങി നിവർന്നപ്പൊഴെക്കും തൊണ്ടക്കുഴൽ , ചെവി, കണ്ണുകൾ എല്ലാം ഉപ്പിൽ മുങ്ങിയിരുന്നു ...
കണ്ണിലേക്ക് ഉപ്പ് വെള്ളം തട്ടിയപ്പോൾ കൃഷ്ണമണിയടക്കം പുകഞ്ഞു. കണ്ണ് കാണാനേ വയ്യ. പിന്നെ പിന്നെ അത് സരമില്ലതെയായി . കുളിച്ചു കയറിയപ്പോൾ വായിൽ നിറച്ചും ഉപ്പു രുചി. ഉപ്പിൻ രുചി അകറ്റാൻ ഐസ്ക്രീം !!! (ആശാനോടാണോ കളി).
പിന്നെ അൽപനേരം സൂര്യാസ്തമയവും ദർശിച്ചു കടൽക്കാറ്റും കൊണ്ട് പടിഞ്ഞാറോട്ട് നോക്കി അങ്ങനെ ഒരു ഇരുത്തം. സൂര്യാസ്തമയം നഗ്നനേത്രങ്ങൾ കൊണ്ട് ഒപ്പിയെടുക്കാൻ കഴിഞ്ഞെങ്കിലും എന്റെ മൊബൈലിന് സാധിച്ചില്ല.(ബാറ്ററി കഴിഞ്ഞിരുന്നു.)
ആകാശമാകമാനം ചെഞ്ചായമണിഞ്ഞപ്പോൾ തിരിച്ചു ജിദ്ദയിലേക്ക്....
Photos By: Abdul Bari & Bava on Samsung Galaxy S3

0 comments:
Post a Comment