വൈകുന്നേരം ഉറക്കത്തിൽ നിന്ന് എണീറ്റപ്പോൾ മൊബൈൽ ഫോണിൽ notification ലൈറ്റ് തെളിഞ്ഞു കണ്ടു. പരിജയമില്ലാത്ത ഒരു സൗദി നമ്പർ , കസ്റ്റമർ ആയിരിക്കും എന്ന് വിചാരിച്ചു. അത്യാവശ്യ കാര്യങ്ങൾക്കു ശേഷം നമ്പറിൽ തിരിച്ചു വിളിച്ചപ്പോൾ മറു തലക്കൽ സുഹൃത്ത് അദ്ദുപ്പ - ദമാമിൽ നിന്നും. വിവരങ്ങൾ അനേഷ്വിക്കും മുമ്പ് അവൻ പറഞ്ഞു. "നമ്മുടെ ജുനൈദും കൂട്ടുകാരനും ഈ ലോകം വിട്ടുപോയിരിക്കുന്നു " എന്ന്.
തൊണ്ടയിൽ വെള്ളം വറ്റിയ പോലെ തോന്നി. അവന്ടെ ശബ്ദം ഇടറിയിരുന്നു. "ഇത്രേയുള്ളൂ മനുഷ്യന്റെ കഥ" അവൻ കൂട്ടി ചേർത്തു . ഈ അടുത്ത് തന്നെയാണ് അവന്റെ സഹോദരൻ മരണപ്പെട്ടതും . കൂട്ടുകാരും ഉറ്റവരും നമ്മിൽ നിന്ന് പിരിയുമ്പോൾ ഹ്രദയം പറിക്കുന്ന വേദനയാണ് . ഫോണ്‍ കട്ട് ചെയ്ത് ഞാൻ അല്പം ഇരുന്നു.
ജുനൈദിന്ടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു . കിടങ്ങഴി ക്കാര്ക്ക് അവനെ അറിയാത്തവരായി ആരുമില്ല. എല്ലാവരോടും നല്ല സ്വഭാവത്തിൽ പെരുമാറുന്ന അവൻ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി സൂക്ഷിക്കുമായിരുന്നു.
വളരെ കുറച്ചു കാലമേ എനിക്കവനെ പരിചയമുള്ളൂ . എങ്കിലും വാർത്ത കേട്ടപ്പോൾ വളരെ അധികം ദുഖം തോന്നി. കഴിഞ്ഞ ലീവിന് നാട്ടിൽ വെച്ച് കണ്ടപ്പോൾ ചെറിയ തമാശകൾ പറഞ്ഞു അവൻ ധൃതി യോടെ മടങ്ങി. ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്ന സത്യം ആരോടും പറയാതെ .
മടങ്ങിവരാൻ കഴിയാത്ത ആ ലോകത്തേക്ക് യാത്ര തിരിച്ച നമ്മുടെ പ്രിയപ്പെട്ട ജുനൈദിനും കൂട്ടുകാരനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം . നാഥാ ഞങ്ങളുടെ കൂട്ടുകാരെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കണേ . അവരുടെ തെറ്റുകൾ പൊറുത്തു കൊടുക്കണേ .

0 comments:
Post a Comment