സൂര്യോദയം പോലെ അതി മനോഹരമാണ് സൂര്യാസ്തമനവും ! ഒരു പക്ഷെ സൂര്യോദയത്തെക്കാൾ അധിക പേരും ദർശിച്ചത് സൂര്യാസ്തമനമായിരിക്കും എന്ന് തോന്നുന്നു . (നിങ്ങൾ ഏറ്റവും കൂടുതൽ കണ്ടത് ഏതാണ് ?)
എന്നെ സംബധിച്ചിടത്തോളം അത് അങ്ങനെതന്നെയാണ് . സൂര്യാസ്തമനം എന്നും എന്റെ മനം കവർന്നിട്ടുണ്ട് . ദൂരെ ഏതെങ്കിലും കുന്നിൻ ചെരുവിലേക്ക് , അല്ലെങ്കിൽ പരന്നു കിടക്കുന്ന വനങ്ങൾക്കപ്പുറതേക്ക്, അതുമല്ലെങ്കിൽ കടലിന്റെ അഗാധ ഗർത്തങ്ങളിലേക്ക് . ചെറുപ്പ കാലങ്ങളിൽ അത്ഭുദം തോന്നിയിട്ടുണ്ട് . എന്നാൽ കാലങ്ങൾക്കിപ്പുറവും അതെ ഉന്മേഷം തോന്നാറുണ്ട് . പ്രതേകിച് കടല്ക്കരയിലിരുന്നു സൂര്യാസ്തമനം കാണുമ്പോൾ അതി മനോഹരമായി തോന്നും .
തിരകളടങ്ങാത്ത സമുദ്ര ജലങ്ങളെയും അന്തരീക്ഷമാകമാനം ചെഞ്ചായമണിയിച് കണ്ണിനെ കുളിരണിയിപ്പിക്കും വിധം സൂര്യൻ പതിയെ കടലിൽ മുങ്ങുന്നത് നോക്കിനിൽക്കാൻ ആഗ്രഹമില്ലാത്തവർ ആരുണ്ട്? ആരും ഇല്ല .
Photos by: Abdul Bari (c) Rights Reserved



0 comments:
Post a Comment